ഹാവിയര്‍ മഷറാനോ വിരമിച്ചു

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായതിന് പിന്നാലെ അര്‍ജന്‍റീനന്‍ മധ്യനിരതാരം ഹാവിയര്‍ മഷറാനോ വിരമിച്ചു. അര്‍ജന്‍റീനക്കായി കൂടുതല്‍ മത്സരങ്ങള്‍(147) കളിച്ച താരമാണ്. നാല് ലോകകപ്പുകളില്‍ അര്‍ജന്‍റീനക്കായി കളിച്ചാണ് 34കാരനായ മഷറാനോ ജഴ്സിയഴിക്കുന്നത്. 

അന്താരാഷ്‌ട്ര കരിയറില്‍ മൂന്ന് ഗോളുകള്‍ മഷറാനോയുടെ പേരിലുണ്ട്. 2003 ജൂലൈ 16ന് ഉറുഗ്വക്കെതിരെ അരങ്ങേറിയ താരം 2004, 2008 ഒളിമ്പിക്സുകളില്‍ സ്വർണമണിഞ്ഞ ടീമിലംഗമായിരുന്നു. അര്‍ജന്‍റീനന്‍ ചരിത്രത്തിലെ മികച്ച താരങ്ങളുടെ കൂട്ടത്തിലാണ് മഷറാനോയുടെ സ്ഥാനം. എട്ട് വര്‍ഷക്കാലം ബാഴ്‌സലോണയില്‍ കളിച്ച താരം ഇപ്പോള്‍ ചൈനീസ് ലീഗിലാണ്.