മെസിക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്
മോസ്കോ: റഷ്യയില് നിന്ന് വെറും കയ്യോടെ മടങ്ങുന്ന ഫുട്ബോളിന്റെ മിശിഹായ്ക്ക് നാണക്കേടിന്റെ റെക്കോര്ഡും. ലോകകപ്പ് നോക്കൗട്ട് റൗണ്ടില് ഇക്കുറിയും വലകുലുക്കാതെയാണ് മെസി മടങ്ങുന്നത്. ഇതിന് മുന്പ് കളിച്ച മൂന്ന് ലോകകപ്പുകളിലും നോക്കൗട്ട് ഘട്ടത്തില് മെസി ഗോള്രഹിതനായിരുന്നു.
നാല് ലോകകപ്പുകളിലായി 756 മിനുറ്റാണ് നോക്കൗട്ട് റൗണ്ടുകളില് മെസി കളിച്ചത്. ഈ ലോകകപ്പിലാവട്ടെ ഗ്രൂപ്പ് ഘട്ടത്തില് നൈജീരിയക്കെതിരെ നേടിയ ഒരു ഗോള് മാത്രമാണ് മെസിക്കുള്ളത്. നാല് ലോകകപ്പുകള് കളിച്ച താരത്തിന്റെ പേരിലുള്ളത് ആറ് ഗോളുകളും. എന്നാല് മൂന്ന് ലോകകപ്പുകളിൽ ഗോൾ നേടുന്ന മൂന്നാമത്തെ അർജന്റീനന് താരമെന്ന നേട്ടത്തിലെത്താന് ഇക്കുറി മെസിക്കായി.
