ആദ്യ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന ഫ്രാന്‍സിനെ നേരിടും.

മോസ്‌കോ: റഷ്യ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് ചിത്രം തെളിഞ്ഞു. യൂറോപ്പില്‍ നിന്ന് പതിനൊന്ന് ടീമുകളാണ് പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ലാറ്റിന്‍ അമേരിക്കിയില്‍ നിന്ന് നാലും ഏഷ്യയില്‍ നിന്ന് ഒരു ടീമും അവസാന പതിനാറിലെത്തി. ശനിയാഴ്ച മുതല്‍ ആരംഭിക്കുന്ന മത്സര ക്രമങ്ങള്‍ ഇങ്ങനെ.

അര്‍ജന്റീന- ഫ്രാന്‍സ് ഗ്ലാമര്‍ പോരാട്ടത്തോടെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമാവും. വൈകിട്ട് 7.30നാണ് മത്സരം. അന്നേ ദിവസം രാത്രി 11.30ന് ഉറുഗ്വെ- പോര്‍ച്ചുഗല്‍ മത്സരവും നടക്കും. ഞായറാഴ്ച വൈകിട്ട് 7.30ന് ആതിഥേയരായ റഷ്യ മുന്‍ ചാംപ്യന്‍ന്മാരായ സ്‌പെയ്‌നിനെ നേരിടും. രാത്രി 11.30ന് ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനേയും നേരിടും.

ഗ്രൂപ്പ് ഇ ചാംപ്യന്മാരായ ബ്രസീല്‍ തിങ്കളാഴ്ച ഇറങ്ങും. ഗ്രൂപ്പ് എഫ് രണ്ടാം സ്ഥാനക്കാരായ മെക്‌സിക്കോയാണ് ബ്രസീലിന്റെ എതിരാളികള്‍. രാത്രി 11.30ന് നടക്കുന്ന് ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ ഗ്രൂപ്പ് എച്ച് ചാംപ്യന്മാരായ ബെല്‍ജിയത്തെ നേരിടും. 

ചൊവ്വാഴ്ച ഗ്രൂപ്പ് ഇ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്‍ഡ്, ഗ്രൂപ്പ് എഫ് ചാംപ്യന്മാരായ സ്വീഡനെ നേരിടും. അന്നേ ദിവസം രാത്രി ഗ്രൂപ്പ് എച്ച് ചാംപ്യന്മായ കൊളംബിയ ഗ്രൂപ്പ് ഗ്രൂപ്പ് ജി രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ നേരിടും.