നീണ്ടകരയിലും കൊടുങ്ങല്ലൂരും മറൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ നീണ്ടകരയിലെ ഇന്‍സ്‌ററിറ്റിയൂട്ട് നിര്‍മ്മാണത്തിലെടെണ്ടര്‍ നടപടികളില്‍ ക്രമക്കേട് നടന്നുവെന്നാണ് ധനകാര്യപരിശോധന വിഭാഗത്തിന്റെ കണ്ടെത്തല്‍. സൗത്ത് ഇന്ത്യന്‍ കണ്‍ട്രഷക്ഷന്‍ എന്ന സ്ഥാപനത്തിനാണ് ടെണ്ടര്‍ നല്‍കിയത്.നീണ്ടകരയില്‍ മറൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങാന്‍ ടെണ്ടര്‍വിളിച്ചപ്പോള്‍ ഒരു കമ്പനിമാത്രമെത്തിയപ്പോള്‍ വീണ്ടും ടെണ്ടര്‍വിളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 

പക്ഷെ റീ ടെണ്ടര്‍നടത്താതെ സൗത്ത് ഇന്ത്യന്‍ കണ്‍ട്രഷക്ഷന് കരാര്‍ നല്‍കി. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഡയറകായിരുന്ന ജേക്കബ് തോമസ് സര്‍ക്കാരിന്രെ തെറ്റിദ്ധിരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 21.88 കോടിക്കാണ് ഭരണാനുമതി നല്‍കിയിരുന്നത്. പക്ഷെ കരാര്‍ നല്‍കിയത്. 27.85 കോടിക്ക്. ഇത് വഴി 5.97 കോടിയാണ് സര്‍ക്കാരിനുണ്ടായ നഷ്ടം. പൊതുമരാമത്ത് വകുപ്പിന്രപെ പൊതു ടെണ്ടര്‍ മാനദണ്ഡങ്ങളും ലംഘിച്ചു. ടെണ്ടര്‍ നടപടികളും തുടര്‍ നടപടികളും ഡയറക്ടറുടെ മേല്‍നോട്ട പിഴവുണ്ടായി. 

മെക്കാനിക്കല്‍ മറൈന്‍ എഞ്ചിനിയര്‍ രത്‌നകുമാറിനും നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായി. നിര്‍മ്മാണ പ്രവര്‍ത്തനം നടത്തേണ്ട സ്ഥലത്തുനിന്നും മണല്‍ നീക്കം ചെയ്യാനുള്ള അനുമതി ടെണ്ടര്‍കൂടാതെ ഒരു കമ്പനിക്ക് നല്‍കിയതിലും വീഴ്ചയുണ്ട്.. അനുവദിച്ചതില്‍ കൂടുതല്‍ മണല്‍ കടത്തുകയും ചെയ്തു. ഇവ വഴി സര്‍ക്കാരിനുണ്ടായ നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുകയും വിജിലന്‍സ് അന്വേഷണം നടത്തുകയും ചെയ്യണം. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നുമാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നാണ് ശുപാര്‍ശ. 

നേരത്തെ ജേക്കബ് തോമസ് തുറമുഖ ഡയറക്ടയാരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്ന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജേക്കബ് തോമസിനെതിരെ കേസ് എടുത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന കെഎം എബ്രഹാമിന്റെയും ചീഫ് സെക്രട്ടറിയുടേയും ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയിരിക്കുകയാണ്. അതിനിടെയാണ് പുതിയ് റിപ്പോര്‍ട്ട്.