ഫിന്‍ലന്റില്‍ നിന്നുള്ള കലാകാരന്മാര്‍ തങ്ങളുടെ പരമ്പരാഗത നൃത്തവുമായാണ് ഷാര്‍ജയില്‍ എത്തിയിരിക്കുന്നത്. ഫിന്നിഷ് ഹെറിറ്റേജ് വീക്കിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഷാര്‍ജ റോളയിലെ അല്‍ ബെയ്ത്ത് അല്‍ ഗര്‍ബിയിലാണ് ഫിന്‍ലന്റിനെ അടുത്തറിയാനുള്ള അവസരം. കലാപരിപാടികള്‍ക്ക് പുറമേ ഈ രാജ്യത്ത് നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ആണ് സംഘാടകര്‍.

ഫിന്‍ലന്റുകാരനായ യോഹെല്‍ മക് ലോന തന്റെ കരകൗശല വസ്തു നിര്‍മ്മാണ വിദ്യ കാണിച്ച് തരും. മരത്തടിയില്‍ നിന്ന് മനോഹരമായ പക്ഷിയാണ് അദ്ദേഹം നിര്‍മ്മിക്കുന്നത്. പൈന്‍മരത്തിന്റെ തടിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ശനിയാഴ്ച വരെയാണ് ഈ ഫിന്‍ലന്റ് ആഘോഷം.