സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പിനു തീപിടിച്ച്പത്ത് പേര്‍ മരിച്ചതായി സിവില്‍ ഡിഫെന്‍സ് അറിയിച്ചു. റിയാദില്‍ അല്‍ബദ്ര്‍ സ്‌ട്രീറ്റിലുള്ള ഫര്‍ണീച്ചര്‍ വര്‍ക്‍ഷോപ്പില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിക്കാണ് തീപ്പിടുത്തമുണ്ടായത്. അപടത്തില്‍പ്പെട്ട മൂന്നു പേരെ പരിക്കുകളോടെ രക്ഷപെടുത്തി. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരും ആശുപത്രിയില്‍ കഴിയുന്നവരും ഏതു രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.