ബoഗളൂരു കെ ആർ മാർക്കറ്റിലെ ബാറിലുണ്ടായ തീപിടുത്തത്തിൽ അഞ്ചു പേർ മരിച്ചു. ബാർ- റസ്‌റ്റോറന്റ് ജീവനക്കാരായ മഞ്ജുനാഥ്, സ്വാമി, പ്രസാദ്, കീർത്തി, മഹേഷ് എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. ക്ലീനിംഗ് ജോലികൾക്ക് ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു ജീവനക്കാർ. ഇവരുടെ മൃതദേഹങ്ങൾ വിക്ടോറിയ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.