മുംബൈയില്‍ ഇരുപത്തിയൊന്നുനില പാര്‍പ്പിടസമുഛയത്തില്‍ തീ പടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. പതിനൊന്നുപേരെ രക്ഷപെടുത്തി. ദക്ഷിണ മുംബൈയിലെ കഫ്പരേഡില്‍ മേക്കര്‍ ടവറിലെ ഇരുപത് ഇരുപത്തിയൊന്നാം നിലകളിലെ ഫ്ലാറ്റുകളിലാണ് പുലര്‍ച്ചെ ആറയോടെ തീപടര്‍ന്നത്. 17 ഫയര്‍ എഞ്ചിനുകളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് വഴി തീ പടര്‍ന്നു എന്നാണ് ആദ്യനിഗമനം. തീ പിടുത്തത്തില്‍ കത്തിനശിച്ച ഫ്ലാറ്റ് ബജാജ് ഇലക്ട്രിക്കല്‍സ് എംഡി ശേഖര്‍ ബജാജിന്റെതാണ്.