Asianet News MalayalamAsianet News Malayalam

എന്‍ടിപിസി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ തീപിടുത്തം

fire accident in ntpc alappuzha
Author
First Published Jan 30, 2017, 6:47 PM IST

ആലപ്പുഴ:  കായംകുളം എന്‍ടിപിസിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ തീപിടുത്തം. താപവൈദ്യുത നിലയം ജനറല്‍മാനജേറുടെ ഓഫീസിന് കേടുപാടുപറ്റി. പ്ലാന്റിലെ ഫയര്‍ഫോഴ്‌സെത്തി ഉടന്‍ തീ അണച്ചതിനാല്‍ വന്‍തീപിടുത്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാണമെന്നാണ് പ്രാഥമിക നിഗമം.

ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം. എന്‍ടിപിസി ജനറല്‍ മാനജേര്‍ മുറിയില്‍ നിന്ന് പുറത്ത് പോയ ശേഷമാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുറിയിലെ എസിയില്‍ നിന്നാണ് തീ പടര്‍ന്നെതെന്നാണ് കരതുന്നത്. ഉടന്‍തന്നെ എന്‍ടിപിസിയുടേ തന്നെ ഫയര്‍എഞ്ചിനെത്തി തീ അണക്കുകയായിരുന്നു. ജനറല്‍ മാനേജറുടെ ഓഫീസിലെ ഫയലുകള്‍ കത്തിനശിച്ചു. കമ്പ്യൂട്ടറിലേക്കും തീ പടര്‍ന്നു. 

ജനറല്‍മാനേജറുടെ മുറിയോട് ചേര്‍ന്ന കോണ്‍ഫറന്‍സി ഹാളിലേക്കും തീ പടര്‍ന്നു. ജിഎമ്മിന്റെ മുറിയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട എന്‍ടിപിസിയിലെ ജീവനക്കാര്‍ തന്നെയാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സെത്തി അരമണിക്കൂറിനുള്ളില്‍ തീ പൂര്‍ണ്ണമായും അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് എസിയില്‍ നിന്നും തീ പടരുകയായിരുന്നുവെന്ന് എന്‍ടിപിസിയിലെ ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ വലിയ തീപിടുത്തം ഉണ്ടായില്ലെന്നും വലിയ തോതില്‍ പുക ഉയരുകമാത്രമാണുണ്ടായതെന്നുമാണ് എന്‍ടിപിസി നല്‍കുന്ന ഔദ്യോഗിക വിശദീകരണം.
 

Follow Us:
Download App:
  • android
  • ios