മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ മരമില്ലിനു തീ പിടിച്ചു. ഇന്നലെ രാത്രി 11.45 യോടെയാണ് സംഭവം. ആളപായം ഇല്ല. മാരാത് കുഞ്ഞുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള മരമിലില്‍ ആണ് അപകടം. ഷോർട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മില്ലിൽ ഉണ്ടായിരുന്ന മരങ്ങൾ പൂർണമായും കത്തി നശിച്ചു. അഞ്ച് മണിക്കൂറിലേറെ സമയം എടുത്താണ് തീ കെടുത്തിയത്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ആറ് യൂണിറ്റ് ഫയർ ഫോഴ്സ് വാഹനങ്ങൾ എത്തിയാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.