മുംബൈ: അന്ധേരിയിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. അന്ധേരിയിലെ സഖി നാകയിലെ ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ നാല് പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തുള്ള രാജ്വാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തീപിടിത്തത്തെ തുടർന്നു കെട്ടിടത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തെ തുടർന്നു അഗ്നിശമനസേന ഇവർക്കായി പരിശോധന നടത്തിവരികയാണ്.