ഇലക്ട്രോണിക് കടയിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.

തിരുവനന്തപുരം: തിരുവനന്തപുരം വലിയവിളയിൽ തീപിടുത്തം. മൂന്ന് കടകള്‍ കത്തിനശിച്ചു. അടുത്തുള്ള രണ്ട് കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഇലക്ട്രോണിക് കടയിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.