തൃശൂര്‍: ചെവ്വൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീ പടരുന്നതിന് മുന്‍പ് ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങിയോടി. വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. കാറോടിച്ചിരുന്ന കൂര്‍ക്കഞ്ചേരി സ്വദേശി സാജന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പമ്പില്‍ നിന്ന് ഡീസല്‍ നിറച്ച് ഇറങ്ങിയ ഉടനെയായിരുന്നു തീ പിടിച്ചത്. സമീപത്തുണ്ടായിരുന്ന ഫര്‍ണീച്ചര്‍ കടയുടെ ബോര്‍ഡും കത്തിനശിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്.