കോഴിക്കോട്: വടകര അഴിയൂരില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. പടക്കം നിര്‍മ്മിക്കുന്നതിനിടെയാണ് അപകടമെന്ന് പോലിസ് പറഞ്ഞു. കക്കടവില്‍ ബംഗ്ലാവില്‍ താഴെ രാഹുല്‍ ജിത്താണ് മരിച്ചത്. 24 വയസ്സായിരുന്നു.

കുപ്പിച്ചില്ലും കരിങ്കല്‍ ചീളും കഴുത്തില്‍ തുളച്ച് കയറിയാണ് മരണമുണ്ടായത്. മാഹിയില്‍ നിന്ന് കൊണ്ടു വന്ന പടക്കസാമഗ്രികള്‍ ഉപയോഗിച്ച് ഓലപ്പടക്കം നിര്‍മ്മിക്കുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. 

കടെ ഉണ്ടായിരുന്ന നാല് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആര്‍ എം പി ആവശ്യപ്പെട്ടു.