വീടുകൾ വൃത്തിയാക്കാനും ഫയർ യൂണിറ്റുകൾ ഉപയോഗിക്കും. ഇന്ന് മുതൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാനും നിർദ്ദേശം.

തിരുവനന്തപുരം: കുടിവെള്ള വിതരണത്തിന് ഫയർഫോഴ്സ് വാഹനങ്ങൾ ജല അതോററ്റിക്കു വിട്ടു നൽകാൻ അഗ്നിശമന മേധാവി എ ഹേമചന്ദ്രന്‍ ഉത്തരവിട്ടു. വീടുകൾ വൃത്തിയാക്കാനും ഫയർ യൂണിറ്റുകൾ ഉപയോഗിക്കും. ഇന്ന് മുതൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാനും നിർദ്ദേശം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതേതുടര്‍ന്ന് വെള്ളം പമ്പ് ചെയ്തും ചെളി കളഞ്ഞും അഗ്നിരക്ഷാസേനാംഗങ്ങളും സംസ്ഥാനത്ത് ഉടനീളം ശുചീകരണത്തിന് ഇറങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ സിറ്റി അസിസ്റ്റന്‍റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശുചീകരണം നടത്തി.