അനന്തപുരി എക്സ്പ്രസ്സിന്‍റെ എഞ്ചിനാണ് തീപിടിച്ചത്.

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ചു. അനന്തപുരി എക്സ്പ്രസ്സിന്‍റെ എഞ്ചിനാണ് തീപിടിച്ചത്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സെര്‍ക്യൂട്ട് എന്നാണ് പ്രഥാമിക വിവരം. 

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. പ്ലാറ്റ്ഫോമിലേയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ അനന്തപുരി എക്സ്പ്രസ്സിന്‍റെ എഞ്ചിന്‍ ഭാഗത്ത് തീപിടിക്കുകയായിരുന്നു. ഈ സമയത്ത് ട്രെയിനിനകത്ത് യാത്രക്കാരുണ്ടായിരുന്നു. അവരെ ഉടന്‍ സുരക്ഷവിഭാഗം എത്തി മാറ്റുകയായിരുന്നു. മൂന്ന് ഫയര്‍എഞ്ചിന്‍‌ എത്തിയാണ് തീയണച്ചത്.