കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ പോലീസ് എയിഡ് പോസ്റ്റിന് സമീപം തീപിടിത്തം. പഴയ ഫർണിച്ചറുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ ഇന്ന് രാവിലെയാണ് സംഭവം. ഷോര്‍ട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഉടൻ തന്നെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. വിമാനത്താവളത്തിൽ തന്നെയുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.