Asianet News MalayalamAsianet News Malayalam

വെടിക്കെട്ട് നിരോധനമല്ല, നിയന്ത്രണമാണു വേണ്ടതെന്നു മുഖ്യമന്ത്രി

fire works all party meeting
Author
Thiruvananthapuram, First Published Apr 14, 2016, 11:13 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ട് നിരോധനമില്ല. എന്നാല്‍ മത്സര കമ്പം അനുവദിക്കില്ല. വെടിക്കെട്ട് നിരോധനമല്ല, ഫലപ്രദമായ നിയന്ത്രണമാണു വേണ്ടതെന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തന്റെ പശ്ചാത്തലത്തിലാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്.

അപകടത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനു പ്രത്യേക നിധി രൂപീകരിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഈ നിധിയിലേക്കു സംഭാവനകള്‍ നല്‍കാം. പരവൂര്‍ അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു സര്‍വകക്ഷി യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

നിയമ പരിധിക്കുള്ളില്‍നിന്നു തൃശൂര്‍ പൂരം നടത്താന്‍ കോടതിയുടെ അനുമതി തേടുമെന്നു മുഖ്യമന്ത്രി അറിയിച്ചു. വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണു പൂരം. ശബരിമലയില്‍ വെടിവഴിപാടിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കുന്നതിനു നടപടിയെടുക്കും. ഇക്കാര്യം ദേവസ്വം മന്ത്രിയെ ചുമതലപ്പെടുത്തി. കരാറുകാരന്റെ ലൈസന്‍സ് പുതുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios