മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അഞ്ചംഗ ക്വൊട്ടേഷന്‍ സംഘം പിടിയിലായി. തമിഴ് നാട്ടിലും, പോണ്ടിച്ചേരിയിലുമായി രണ്ട് കൊലപാതക കേസ്സിലുള്‍പ്പെട്ട തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ ശബരിനാഥ്, വരദരാഷ, രാജേഷ് കുമാര്‍, വിനോദ് കുമാര്‍, ഗൗരിശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.