ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടിയെ കഴിഞ്ഞ 2 വർഷങ്ങളായി പ്രതികൾ പലപ്പോഴായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മലപ്പുറം:കാടാമ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാടാമ്പുഴ സ്വദേശികളായ മലയിൽ ഇരുകുളങ്ങര വീട്ടിൽ മുസ്തഫ,താഴത്തേതിൽ വീട്ടിൽ സിദ്ധീഖ്, മുനമ്പം പുതുശേരി വീട്ടിൽ ഉണ്ണികൃഷ്ണൻ, കാവുങ്ങൽപടി മാങ്കുന്നിൽ വീട്ടിൽ മുസ്തഫ, കാടാമ്പുഴ ചേരാങ്ങൽ കുഞ്ഞിമുഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചൈൽഡ് ലൈനിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടിയെ കഴിഞ്ഞ 2 വർഷങ്ങളായി പ്രതികൾ പലപ്പോഴായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
