ബംഗളൂരു: ബംഗളൂരുവില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം അബോധാവസ്ഥയില്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് കെ.ജി ഹള്ളി പോലീസ് വഴിയരികില്‍ നിന്ന് ചോര വാര്‍ന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകാണ്.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പീഡനത്തിന്റെ മാനസികാഘാതത്തില്‍ നിന്ന് കുട്ടി ഇനിയും മുക്തയായിട്ടില്ല. കുട്ടിയുടെ കൈവിരല്‍ വേര്‍പെട്ട നിലയിലാണ്. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് കണ്ടെത്തിയ ഇവര്‍ താമസിച്ചിരുന്ന ടെന്റില്‍ നിന്ന് കുട്ടിയെ കാണാതായെന്നാണ് അമ്മയുടെ മൊഴി. പോലീസ് മൂന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
