പ്രത്യേക വിമാനം ആദ്യം അമൃത് സറിലാണിറങ്ങിയത് 9 മൃതദേഹങ്ങളില്‍ 38 എണ്ണമാണ്  കൊണ്ടുവന്നത്

ദില്ലി: ഇറാഖിലെ മൊസൂളില്‍ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയ ഇന്ത്യാക്കാരുടെ മൃതദേഹവശിഷ്ടങ്ങള്‍ നാട്ടിലെത്തിച്ചു. വിദേശകാര്യ സഹമന്ത്രി വി.കെ സിംഗിന്‍റെ നേതൃത്വത്തില്‍ പ്രത്യേക വിമാനം ആദ്യം അമൃത് സറിലാണിറങ്ങിയത്. പഞ്ചാബ്,ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹവശിഷ്ടങ്ങള് ബന്ധുക്കള്‍ക്ക് കൈമാറി. 39 മൃതദേഹങ്ങളില്‍ 38 എണ്ണമാണ് കൊണ്ടുവന്നത്. 

ഒരു മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധന പൂര്‍ത്തിയായിട്ടില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കല്‍ക്ക് ജോലി നല്കുന്ന കാര്യം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രി വി കെ സിംഗ് അറിയിച്ചു. 2014 ജൂണില്‍ നിര്‍മാണ തൊഴിലാളികളെ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയ ശേഷം ഐ എസ് ഭീകരര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു