അമ്മയെയും കുഞ്ഞിനെയും അതിവേഗം സെവന്‍ ഹില്‍സ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട്

മുംബെെ: ആകാശ യാത്രയ്ക്കിടെ എത്തിഹാദ് വിമാനത്തില്‍ ഇന്തോനേഷ്യന്‍ യുവതിക്ക് സുഖപ്രസവം. അബുദാബിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പറന്ന എത്തിഹാദ് വിമാനത്തിലാണ് യുവതി പ്രസവിച്ചത്. അടിയന്തര സാഹചര്യമുണ്ടായത് മൂലം ജക്കാര്‍ത്തയിലേക്ക് പറന്ന വിമാനം വഴി തിരിച്ച ശേഷം മുംബെെയിലെ ശിവാജി മഹാരാജ് വിമാനത്താവളത്തില്‍ ഇറക്കി.

തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും അതിവേഗം സെവന്‍ ഹില്‍സ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട്.

ബാക്കി വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇവെെ-474 എന്ന എത്തിഹാദ് വിമാനമാണ് മുംബെെയില്‍ ഇറക്കിയത്. അടിയന്തര സാഹചര്യം മൂലം വിമാനം രണ്ട് മണിക്കൂര്‍ വെെകിയതായി അധികൃതര്‍ അറിയിച്ചു.