ഒക്ടോബര്‍ അവസാനത്തോടെ വിമാന സര്‍വീസ് ആരംഭിക്കും. ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നിവയ്ക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

ദില്ലി: ഒക്ടോബര്‍ അവസാനം പ്രവര്‍ത്തനം തുടങ്ങുന്ന കണ്ണൂര്‍ വിമാനതാവളത്തില്‍ തല്‍ക്കാലം വിദേശ വിമാന കമ്പനികൾക്ക് അനുമതി നല്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകി. കരിപ്പൂർ വിമാനത്താവളത്ത് നിന്നുള്ള എല്ലാ സർവ്വീസുകളും പുന:സ്ഥാപിക്കാനാണ് വ്യോമയാനമന്ത്രാലയത്തിന്റെ തീരുമാനം.

 ഇതിനുള്ള അനുമതി ഡറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകി. ആഗസ്റ്റ് 20ന് മുമ്പ് ഇതിനുള്ള നടപടികൾ പുർത്തിയാക്കും. 
അടുത്ത വർഷം മുതൽ കരിപ്പൂർ വിമാനത്താവളത്ത് നിന്ന് ഹജ്ജ് സർവ്വീസുകൾ തുടങ്ങും. കണ്ണൂർ വിമാനത്താവളത്തിനുള്ള അന്തിമ അനുമതി ഒക്ടോബർ ഒന്നിനകം നൽകും. 

നിലവിൽ ഇൻഡിഗോ, ഗോ എയർ, ജെറ്റ് എയർ എന്നീ ആഭ്യന്തര കമ്പനികൾക്ക് മാത്രമാണ് ഇവിടെ നിന്ന് അന്താരാഷ്ട്ര സർവ്വീസുകൾക്കുള്ള അനുമതി. ദമാം, ദോഹ, അബുദാബി എന്നിവടങ്ങിലേക്കാവും സ‍വ്വീസുകൾ. 

വിദേശ കമ്പനികൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് പിന്നീട് ചർച്ചകൾ നടത്തും. കേരളത്തിൽ സീപ്ലെയിൻ സർവ്വീസുകൾ തുടങ്ങാൻ താത്പര്യപ്പെടുന്നവർക്ക് ഇനി ഡിജിസിഎയെ സമീപിക്കാം. ഇതിനുള്ള ചട്ടങ്ങൾ രൂപീകരിച്ചു. ഇരട്ട എൻജിൻ സീപ്ലെയിനുകൾക്കാവും അനുമതി.