കോഴിക്കോട് പെരുമണ്ണ പുറ്റേക്കടവിലാണ് പുല്ല് വൃത്തിയാക്കി വാഴ നടുന്നത്. നേന്ത്രവാഴക്കന്നുകള്‍ ഇവര്‍ തന്നെ വാങ്ങിക്കൊണ്ട് വന്ന് നടുകയായിരുന്നു. ആയിരത്തോളം നേന്ത്രവാഴക്കന്നുകളാണ് ഇങ്ങനെ പുറ്റേക്കടവിലെ കുട്ടാടാന്‍ പാടത്ത് നട്ടത്.
കോഴിക്കോട്: അതിരാവിലെ തന്നെ കൃഷിപ്പണിക്കിറങ്ങിയിരിക്കുകയാണ് കോഴിക്കോട് കൃഷി അസിസ്റ്റന്‍റുമാര്‍. സ്വന്തം കൃഷിയിടത്തിലല്ല ഇവര്‍ പണിയില്‍ മുഴുകിയിരിക്കുന്നത്. മറിച്ച് പ്രളയത്തില്‍ കൃഷി നശിച്ചവര്‍ക്ക് കൈത്താങ്ങാകുകയാണ് ഇവര്‍. കോഴിക്കോട് ജില്ലയിലെ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ കൃഷി അസിസ്റ്റന്‍റുമാണ് പ്രളയത്തില്‍ വാഴകൃഷി നശിച്ചവരെ സഹായിക്കാന്‍ എത്തിയത്.
കോഴിക്കോട് പെരുമണ്ണ പുറ്റേക്കടവിലാണ് പുല്ല് വൃത്തിയാക്കി വാഴ നടുന്നത്. നേന്ത്രവാഴക്കന്നുകള്‍ ഇവര്‍ തന്നെ വാങ്ങിക്കൊണ്ട് വന്ന് നടുകയായിരുന്നു. ആയിരത്തോളം നേന്ത്രവാഴക്കന്നുകളാണ് ഇങ്ങനെ പുറ്റേക്കടവിലെ കുട്ടാടാന്‍ പാടത്ത് നട്ടത്.കോഴിക്കോട് ജില്ലയിലെ എല്ലാ പ്രളയബാധിത പഞ്ചായത്തുകളിലും ഇങ്ങനെ കര്‍ഷകരെ സഹായിക്കാനുള്ള തീരുമാനത്തിലാണ് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റുമാര്‍.
