Asianet News MalayalamAsianet News Malayalam

പ്രളയദുരന്തം; കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കോഴിക്കോട് മലയോര കര്‍ഷകര്‍

ആവര്‍ത്തിച്ചുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ഏക്കര്‍ കണക്കിന് ഭൂമിയിലെ തെങ്ങ്, കവുങ്ങ്, റബർ, എന്നിവ പാടെ നശിച്ചു. ജില്ലയില്‍ 850 ഹെക്ടറിലായി 19 കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിയിരുത്തല്‍. മലയോരമേഖലയില്‍ മാത്രം 10 കോടിയെന്നാണ് പ്രാഥമിക കണക്ക്. മൊറട്ടോറിയത്തിലുപരി മേഖലക്കാകെ കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് കര്‍ഷകര്‍ പറയുന്നു. 

flood disaster in kozhikod
Author
kozhikod, First Published Aug 22, 2018, 8:08 AM IST

കോഴിക്കോട്: പ്രളയക്കെടുതിയിൽ കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ വന്‍ കൃഷി നാശം. പത്ത് കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. സര്‍ക്കാര്‍ കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് മലയോര ക‍ർഷകരുടെ ആവശ്യം. മലയോര മേഖലയിലെ ആറു പഞ്ചായത്തുകളിലാണ് കൃഷിനാശം. കാരശ്ശേരി, കൂടരഞ്ഞി, കൊടിയത്തൂ‍ർ, കോടഞ്ചേരി, പുതുപ്പാടി, തിരുവമ്പാടി മേഖലകളാണ് കനത്ത നാശനഷ്ടങ്ങള്‍. 

ആവര്‍ത്തിച്ചുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ഏക്കര്‍ കണക്കിന് ഭൂമിയിലെ തെങ്ങ്, കവുങ്ങ്, റബർ, എന്നിവ പാടെ നശിച്ചു. ജില്ലയില്‍ 850 ഹെക്ടറിലായി 19 കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിയിരുത്തല്‍. മലയോരമേഖലയില്‍ മാത്രം 10 കോടിയെന്നാണ് പ്രാഥമിക കണക്ക്. മൊറട്ടോറിയത്തിലുപരി മേഖലക്കാകെ കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് കര്‍ഷകര്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios