പ്രളയത്തില്‍ വീടുകള്‍ തകർന്നവർക്ക് കൈത്താങ്ങുമായി കുടുംബശ്രി. ആറന്മുളയില്‍  വീട് നഷ്ടപ്പെട്ട നാല് പേരെ ഉള്‍പ്പെടുത്തി കുടുംബശ്രി കാറ്ററിങ്ങ് യുണിറ്റ്  തുടങ്ങി. പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്നദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടിയാണ് ഇവർ ഭക്ഷണം തയ്യാറാക്കുന്നത്. 

പത്തനംതിട്ട: പ്രളയത്തില്‍ വീടുകള്‍ തകർന്നവർക്ക് കൈത്താങ്ങുമായി കുടുംബശ്രി. ആറന്മുളയില്‍ വീട് നഷ്ടപ്പെട്ട നാല് പേരെ ഉള്‍പ്പെടുത്തി കുടുംബശ്രി കാറ്ററിങ്ങ് യുണിറ്റ് തുടങ്ങി. പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്നദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടിയാണ് ഇവർ ഭക്ഷണം തയ്യാറാക്കുന്നത്.

പ്രളയത്തെ തുടർന്ന് വീടും വീട്ട് ഉപകരണങ്ങളും പൂർണമായി നഷ്ട്പ്പെട്ട് ക്യമ്പുകളില്‍ കഴിഞ്ഞ നാല് കുടുംബങ്ങള്‍.ജീവിക്കാൻ മറ്റൊരുമാർഗ്ഗവും ഇല്ലാത്ത അവസ്ഥ. ഈസാഹചര്യത്തിലാണ് കുടുംബശ്രിയുടെ കൈതാങ്ങ്.

വീട് നഷ്ടപ്പെട്ട നാല് പേരെ ഉള്‍പ്പെടുത്തി കുടുംബശ്രി തുടങ്ങിയ കാറ്ററിങ്ങ് യുണിറ്റ് ദിനംപ്രതി ആയിരം പേർക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്. ജില്ലാഭരണ കൂടത്തിന്‍റെ നിർദ്ദേശപ്രകാരം ദുരിതാശ്വസ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ഭക്ഷണം ഒരുക്കുന്നത്. 

ദിവസേന ഒരുലക്ഷം മുതല്‍ ഒന്നരലക്ഷം രൂപവരെ വരുമാനമായി ലഭിക്കുന്നുണ്ട്. അടുത്ത ഒരാഴ്ചകൂടി കാറ്ററിങ്ങ് യുണിറ്റ് പ്രവർത്തിക്കും അതിന് ശേഷം കുടുംബശ്രി പ്രവർത്തകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഹോട്ടലുകള്‍ തുടങ്ങാനാണ് ജില്ലാമിഷന്‍റെ തീരുമാനം. ആറ്മാസത്തിനുള്ളില്‍ വീടിന് വക്കാനുള്ള പൈസകണ്ടെത്തുകയാണ് ലക്ഷ്യം.