പ്രളയകാലത്ത് ജർമ്മനിയിലേക്ക് യാത്ര പോയതിലെ തെറ്റ് മനസ്സിലായതായി മന്ത്രി കെ.രാജു. സിപിഐ സംസ്ഥാന കൗൺസിലിലായിരുന്നു കുറ്റസമ്മതം. രാജുവിനെതിരെ യോഗത്തിൽ രൂക്ഷമായ വിമർശനമാണുണ്ടായത്. പ്രളയകാലത്തെ മന്ത്രിയുടെ വിദേശയാത്ര പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നായിരുന്നു കുറ്റപ്പെടുത്തൽ .
തിരുവനന്തപുരം: പ്രളയകാലത്ത് ജർമ്മനിയിലേക്ക് യാത്ര പോയതിലെ തെറ്റ് മനസ്സിലായതായി മന്ത്രി കെ.രാജു. സിപിഐ സംസ്ഥാന കൗൺസിലിലായിരുന്നു കുറ്റസമ്മതം. രാജുവിനെതിരെ യോഗത്തിൽ രൂക്ഷമായ വിമർശനമാണുണ്ടായത്. പ്രളയകാലത്തെ മന്ത്രിയുടെ വിദേശയാത്ര പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നായിരുന്നു കുറ്റപ്പെടുത്തൽ . ജർമ്മൻയാത്രയുടെ പേരിൽ രാജുവിനെ നേരത്തെ പാർട്ടി എക്സിക്യൂട്ടിവ് പരസ്യമായി ശാസിച്ചിരുന്നു.
കോട്ടയം ജില്ലയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ചുമതല മന്ത്രി കെ.രാജുവിനായിരുന്നു. എന്നാല്‍ മന്ത്രി തന്‍റെ ചുമതല മുഖ്യമന്ത്രിയേ പോലും അറിയിക്കാതെ കൈമാറിയ ശേഷം ജര്‍മ്മനിയില്‍ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. മന്ത്രിയുടെ വിദേശയാത്ര ഏറെ വിവാദമായതോടെ മന്ത്രി യാത്ര റദ്ദാക്കി തിരിച്ചെത്തുകയായിരുന്നു.
