വെള്ളപ്പൊക്ക മുന്നറിയിപ്പിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.
ദില്ലി: കനത്ത മഴയെ തുടര്‍ന്ന് ദില്ലിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നു. ജലനിരപ്പ് 204.5 മീറ്ററായാണ് ഉയര്‍ന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.
ഹരിയാനയിൽ പെയ്ത കനത്ത മഴയിൽ ഹസ്തിനി കുഞ്ജ് അണക്കെട്ടിന്റെ ഷട്ടർ തുറന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. യമുനാതീരങ്ങളിൽ ദ്രുതപ്രതികരണ സേനയെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളും എത്തിച്ചിട്ടുണ്ട്.
