ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ പരാതിക്കാരന്‍ ക്രൈംബ്രാഞ്ചിന് അസ്സല്‍ തെളിവുകള്‍ നല്‍കിയില്ല. 

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ പരാതിക്കാരന്‍ ക്രൈംബ്രാഞ്ചിന് അസ്സല്‍ തെളിവുകള്‍ നല്‍കിയില്ല. അതേസമയം, ചില തെളിവുകളുടെ പകര്‍പ്പ് കൈമാറിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. മൊഴിയെടുപ്പ് അഞ്ച് മണിക്കൂര്‍ നീണ്ടു.

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പരാതിക്കാരന്‍റെ ആരോപണം. ഈ കേസിലാണ് ഇന്ന് മൊഴിയെടുപ്പ് നടന്നത്.