മലപ്പുറം: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ 68 വിദ്യാര്‍ത്ഥികളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ക്യാന്റീനിലെ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയുണ്ടായത് എന്നാണ് വിലയിരുത്തല്‍. ആരുടെയും നില ഗുരുതരമല്ല.