അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ എട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യു.എസ്.ജി. ബോറല്‍ സോക്കര്‍ ഫുട്‌ബോള്‍ മേളക്കാണ് ദമാം അല്‍ തറജ് സ്‌റ്റേഡിയത്തില്‍ തുടക്കമായത്.

ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ സ്‌കൗട്ട് വിഭാഗം നടത്തിയ മാര്‍ച്ച് പാസ്‌റ്റോടെയാണ് ആറാഴ്ച്ച നീണ്ട് നില്‍ക്കുന്ന ഫുട്‌ബോള്‍ മേളക്ക് തുടക്കമായത്. സൗദി അത്‌ലറ്റിക് ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ. ഹബീബ് റബാന്‍ ഫുട്‌ബോള്‍ മേളയുടെ കിക്കോഫ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ദമാമിലെ വിവിധ ഫുട്‌ബോള്‍ ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. പ്രവിശ്യയിലെ കലാ, കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന മത്സരത്തിനു സാക്ഷ്യം വഹിച്ചു. ആദ്യ മല്‍സരത്തില്‍ യൂത്ത് ക്ലബ് അല്‍ കോബാറും മാപ്‌സ് മലബാര്‍ യുനൈറ്റഡ് എഫ്.സിയും തമ്മില്‍ ഏറ്റ്മുട്ടി. നവംബര്‍ 18നാണ് ഫൈനല്‍ മത്സരം.
വിജയികള്‍ക്ക് യു.എസ്.ജി ബോറല്‍ ട്രോഫിയും എക്‌സ്‌പ്രസ് മണിയുടെ കാഷ് അവാര്‍ഡും സമ്മാനിക്കും.