Asianet News MalayalamAsianet News Malayalam

വിദേശത്തുനിന്നുള്ള ദുരിതാശ്വാസ സഹായം കൈപ്പറ്റാനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്ക് മാത്രം

സാധനങ്ങൾ അയക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ഇവ വിതരണം ചെയ്യണമെന്ന് താൽപര്യം ഉണ്ടെങ്കില്‍ ആ വിവരം ജില്ലാ കളക്ടറെ അറിയിക്കണം. ഇത്തരത്തില്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ സാധനങ്ങൾ ആവശ്യമുണ്ടെന്ന് ബോധ്യപെട്ടാല്‍ വിതരണം ചെയ്യുമെന്നും അതോറിറ്റി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
  

foreign aid for kerala can be received only by the District Collector
Author
Thiruvananthapuram, First Published Aug 26, 2018, 9:22 PM IST

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽനിന്ന് സന്നദ്ധ സംഘടനകളും വ്യക്തികളും മറ്റും ദുരിതാശ്വാസ സഹായമായി അയക്കുന്ന സാധനങ്ങള്‍   കൈപ്പറ്റുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അധികാരം ജില്ലാ കളക്ടര്‍മാക്ക് മാത്രമേയുള്ളുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സാധനങ്ങൾ അയക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ഇവ വിതരണം ചെയ്യണമെന്ന് താൽപര്യം ഉണ്ടെങ്കില്‍ ആ വിവരം ജില്ലാ കളക്ടറെ അറിയിക്കണം. ഇത്തരത്തില്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ സാധനങ്ങൾ ആവശ്യമുണ്ടെന്ന് ബോധ്യപെട്ടാല്‍ വിതരണം ചെയ്യുമെന്നും അതോറിറ്റി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
  
ദുരിതാശ്വാസ സഹായമായി വിവിധ വിദേശ-സ്വദേശ സന്നദ്ധ സംഘടനകളും, വ്യക്തികളും സാധനസാമഗ്രികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് അയക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടിഫിക്കേഷന്‍ നമ്പര്‍ 59/2018 - Customs dated 21-08-2018 പ്രകാരവും, സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 458/2018/DMD dated 22-08-2018 പ്രകാരവും, ദുരന്ത നിവാരണ നിയമപ്രകാരവും വിദേശ സാധനസാമഗ്രികള്‍ ദുരിതാശ്വാസ സഹായമായി കൈപറ്റുവാനും വിതരണം ചെയ്യുവാനുമുള്ള അധികാരം ജില്ലാ കളക്ടര്‍ക്ക് മാത്രമാണ്.

ദുരിതാശ്വാസ സഹായമായി വസ്തുവകകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും അയക്കുന്ന/കൊണ്ടുവരുന്ന സന്നദ്ധ സംഘടനകളും, വ്യക്തികളും ഇവ ജില്ലാ കളക്ടര്‍ക്ക് കൈമാറുന്നു എന്ന് രേഖാ മൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ കളക്ടര്‍ ഇവയ്ക്ക് കസ്റ്റംസ് ക്ലിയറന്‍സ് വാങ്ങി ഏറ്റെടുക്കുകയുള്ളു. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന ഏതൊരു ദുരിതാശ്വാസ സഹായവും, ജില്ലാ കളക്ടര്‍ നിര്‍ണയിക്കുന്ന സ്ഥലത്ത് സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമേ വിതരണം ചെയ്യുകയുള്ളു. ഈ വിഷയത്തില്‍ അന്തിമ തീരുമാനം ജില്ലാ കളക്ടറുടേത് മാത്രമായിരിക്കുമെന്നും  അതോറിറ്റി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios