സിപിഐക്കെതിരെ വനം വകുപ്പ് ആനയെ നടത്തിച്ചത് ചട്ടം ലംഘിച്ചെന്ന് വനം വകുപ്പ്

പുനലൂര്‍: സിപിഐ സമ്മേളനത്തിൽ ആനയെ നടത്തിച്ചത് ചട്ടം ലംഘിച്ചെന്ന് വനം വകുപ്പ്. വനംമന്ത്രിയുടെ മണ്ഡലമായ പുനലൂരിലെ കുന്നിക്കോട് സിപിഐ മണ്ഡലം സമ്മേളനത്തിലാണ് നാട്ടാന പരിപാലന ചട്ടം ലംഘിച്ച് ആനയെ നടത്തിച്ചത്. 

ആനയെ കൊണ്ടുവരുന്നതിന് വനം വകുപ്പിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് കൊല്ലം അസി. ഫോറസ്റ്റ് കണ്‍സർവേറ്റർ. റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.