ദില്ലിയിലെ പ്രശ്സ്ത ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിൽവച്ച് യുവതിക്ക് നേരെ തോക്ക് ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബിഎസ്പി മുൻ എംപിയുടെ മകൻ ആഷിശ് പാണ്ഡേയാണ് അറസ്റ്റിലായത്.
ദില്ലി: യുവതിക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ കേസിൽ മുൻ എംപിയുടെ മകൻ അറസ്റ്റിൽ. ദില്ലിയിലെ പ്രശ്സ്ത ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിൽവച്ച് യുവതിക്ക് നേരെ തോക്ക് ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബിഎസ്പി മുൻ എംപിയുടെ മകൻ ആഷിശ് പാണ്ഡേയാണ് അറസ്റ്റിലായത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും തുടർന്ന് ആഷിശ് യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സുഹൃത്തും ഹോട്ടൽ ജീവനക്കാരും ചേർന്ന് ആഷിശിനെ പിടിച്ച് മാറ്റുന്നുതും ദൃശ്യങ്ങളിൽ കാണാം. ഒക്ടോബർ 14നാണ് സംഭവം.
