വൈകാതെ ഈ വാര്‍ത്ത വീണ്ടും ചര്‍ച്ചകളുണ്ടാക്കുമെന്നാണ് കരുതുന്നതെന്ന് സെക്യൂരിറ്റി ജീവനക്കാരനുമായി അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു. ട്രംപിന് ജോലിക്കാരിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ഇതില്‍ ഒരു കുഞ്ഞ് പിറന്നിരുന്നുവെന്നുമാണ് ആരോപണം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വെളിപ്പെടുത്തലുമായി ട്രംപ് വേള്‍ഡ് ടവറിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍. ട്രംപിന് ജോലിക്കാരിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാള്‍ ഇക്കാര്യം പുറത്തുപറഞ്ഞിരുന്നുവെന്നും എന്നാല്‍ അമേരിക്കന്‍ മീഡിയ ഇങ്ക് എന്ന പബ്ലിഷേഴ്‌സുമായുള്ള ഉടമ്പടി പ്രകാരം ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാതിരുന്നതാണെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ ഉണ്ടാക്കിയ ഉടമ്പടിയുടെ കാലാവധി ഇപ്പോള്‍ തീര്‍ന്നതായും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈകാതെ ഈ വാര്‍ത്ത വീണ്ടും ചര്‍ച്ചകളുണ്ടാക്കുമെന്നാണ് കരുതുന്നതെന്ന് സെക്യൂരിറ്റി ജീവനക്കാരനുമായി അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു. ട്രംപിന് ജോലിക്കാരിയുമായി ബന്ധമുണ്ടായിരുന്നുവെന്നും മാത്രമല്ല, ഈ ബന്ധത്തില്‍ ഒരു കുഞ്ഞ് പിറന്നിരുന്നുവെന്നുമാണ് ആരോപണം. എന്നാല്‍ ട്രംപുമായി അടുത്ത വൃത്തങ്ങളൊന്നും ഈ വിഷയത്തില്‍ ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.
