ദില്ലി: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ മുന്‍ ധനമന്ത്രി പി. ചിദംബരം. നോട്ട് നിരോധനം പോലെ സുരക്ഷയടക്കം എല്ലാത്തിനെയും പദ്ധതി ഇല്ലാതാക്കുമെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. പണച്ചെലവേറിയ ഇത്തരം പദ്ധതികള്‍ക്ക് പകരം ട്രെയിന്‍ ഗതാഗതത്തിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുമാണ് വര്‍ധിപ്പിക്കേണ്ടത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സാധാരണക്കാരന് വേണ്ടിയല്ല.

ആഢംഭരത്തിനും ശക്തികാണിക്കലും മാത്രമാണ് പദ്ധതിക്ക് പിന്നിലെ ചേതോവികാരം. മുംബൈയില്‍ തിക്കിലും തിരക്കിലുംപെട്ട് 22പേര്‍ മരിച്ച പശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ പ്രസ്ഥാവന. നേരത്തെ ശിവസേനയും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിക്കുമ്പോഴാണ് സുരക്ഷ ഉറപ്പാക്കാതെ ബുള്ളറ്റ് ട്രെയിന്‍ പോലുള്ള പദ്ധതിക്കായി പണം ചെലവഴിക്കുന്നത് എന്നായിരുന്നു ശിവസേനയുടെ വിമര്‍ശനം.