മഴക്കെടുതിയില്‍ സംസ്ഥാനത്ത് നാലുമരണം

കാസര്‍ഗോഡ്: മഴക്കെടുതിയില്‍ സംസ്ഥാനത്ത് നാല് മരണം. കാസര്‍ഗോ‍ഡ്, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.കനത്ത മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ടാണ് കാസര്‍ഗോഡ് അ‍ഡൂരില്‍ ഒരാള്‍ മരിച്ചത്. ചെനിയനായ്‍ക് എന്നയാളാണ് മരിച്ചത്.

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ തെങ്ങ് വീണ് വീട്ടമ്മ മരിക്കുകയായിരുന്നു. പെരുങ്കിടവിള സ്വദേശി ദീപ (40) ആണ് മരിച്ചത്. മഴക്കെടുതിയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്.

അതേസമയം ദില്ലിയിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ 80 കിലോമീറ്റർ വേഗത്തിൽവരെ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദില്ലിയില്‍ ശക്തമായ പൊടിക്കാറ്റും മഴയുമാണ്.