തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം തക്കലയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര് മരണപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശിവരഞ്ജിനി, ദീപ, മഞ്ജു, സംഗീത എന്നിവരാണ് മരിച്ചത്. ഇവരുടെ സ്വദേശം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് നടന്ന അപകടത്തില്‍ പെട്ടവരില്‍ മലയാളികളുണ്ടോയെന്നും ഇതുവരെ വ്യക്തമായിട്ടില്ല. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. യാത്രക്കാരെ കയറ്റി വന്ന വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
തക്കലയില്‍ വാഹനാപകടം; നാല് മരണം, 15 പേര്‍ക്ക് പരിക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
