ഷോപ്പിയാനിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഷോപിയാനിലെ ബഡിഗാമിലാണ് ഏറ്റുമുട്ടൽ
ഷോപ്പിയാന്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ അഞ്ചു ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. ഹിസ്ബുൾ കമാൻഡര്‍ ബുർഹാൻ വാനിയുടെ അനുയായി സദ്ദാം പഠാറും, കശ്മീർ സർവകലാശാലയിലെ ഒരു അധ്യാപകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. രണ്ടു സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു.
ഷോപ്പിയാനിലെ ബദിഗാമിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ അവസാനിച്ചത്. കീഴടങ്ങാൻ വിസമ്മതിച്ച ഭീകരര്‍ സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിർക്കുകകയായിരുന്നു.അഞ്ചു മണിക്കൂർ നീണ്ട എട്ടുമുട്ടലിനൊടുവിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു.ഹിസ്ബുൾ കമാൻഡര്‍ സദ്ദാം പഠാര്‍,ആദിൽ മാലിക് എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
വെള്ളിയാഴ്ച്ച മുതൽ കാണാതായ ശേഷം ഭീകര സംഘനയിൽ ചേര്‍ന്ന കശ്മീര്‍ സര്‍വ്വകലാശാല സോഷ്യോളജി അസിസ്റ്റന്‍റ് പ്രഫസര്‍ മുഹമ്മദ് റാഫിയും കൊല്ലപ്പെട്ടവരിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഭീകരരെ നേരിടുന്നതിനിടെ ഒരു പൊലീസുകാരനും ഒരു സൈനികനും പരിക്കേറ്റു. ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനയ്ക്ക് നേരെ നാട്ടുകാര്‍ കല്ലേറിഞ്ഞു. കണ്ണീര്‍ വാതകവും പെല്ലറ്റ് തോക്കും ഉപയോഗിച്ചാണ് ഇവരെ സുരക്ഷാ സേന നേരിട്ടത്. ഇന്നലെ ശ്രീനഗറിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു
