മധ്യപ്രദേശ് : നാല് വയസുകാരിയെ അയൽവാസി ലൈംഗികമായി പീഡിപ്പിച്ച ശേഷം തല തല്ലിതകർത്ത് കൊലപ്പെടുത്തി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 325 കിലോ മീറ്റർ അകലെ മൻവാറിലാണ് സംഭവം. കുട്ടിയുടെ തല കല്ലുകൊണ്ട് തിരിച്ചറിയാനാവാത്ത വിധം തകർത്ത ശേഷം മൃതദേഹം കാട്ടിൽ തള്ളുകയായിരുന്നു.
25കാരനായ അയൽവാസി കരണിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ദളിത് വിഭാഗത്തിൽപെട്ട പെൺകുട്ടിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. പെൺകുട്ടിയെ വശീകരിച്ച് വിജനമായ സ്ഥലത്ത് കൊണ്ടുപോയ അയൽവാസി ലൈംഗിക പീഢനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് വലയിലായ കരൺ കുറ്റം സമ്മതിച്ചിട്ടുണ്ട്.
