ഫ്രാങ്കോ മുളയ്ക്കലിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും കേസുണ്ട്. 

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നു. ജാമ്യം നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാരും അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും കേസുണ്ട്. പരാതിക്കാരിയ്ക്ക് സഭയില്‍ ഉയര്‍ന്ന പദവി ഉണ്ടായിരുന്നുവെന്ന് ബിഷപ്പിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഈ പദവിയില്‍നിന്ന് നീക്കിയതിന്‍റെ വൈരാഗ്യമാണ് പരാതിക്കാരിക്കെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.