ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പണം തട്ടുന്ന യുവതിയും യുവാവും പിടിയില്‍. 

പെരുമ്പെട്ടി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പണം തട്ടുന്ന സംഘം പിടിയില്‍. കോട്ടയം പാമ്പാടി രേണുമോള്‍ (24), തിരുവനന്തപുരം കണിയാപുരം ചാന്നാങ്കര പുന്നവീട്ടില്‍ സുരേഷ്(28) എന്നിവരാണ് പിടിയിലായത്. 

ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട എഴുമറ്റൂര്‍ സ്വദേശിയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പണം പാമ്പാടിയിലെ എസ്ബിഐ അക്കൌഡിലേക്ക് പോയതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അക്കൌഡ് ഉടമയുടെ ചെറുമകള്‍ പണം പിന്‍വലിച്ചതായി കണ്ടെത്തി. 

യുവതിയെ ചോദ്യം ചെയ്തപ്പോള്‍ ഇരകളോട് സുരേഷ് പറഞ്ഞതനുസരിച്ചാണ് സംസാരിച്ചതും വിവരം ലഭിച്ചു. തുടര്‍ന്നാണ് സുരേഷിനെ പിടികൂടിയത്.