സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ അര്‍ബുദ രോഗത്തിനടക്കമുള്ള മരുന്നുകൾക്ക് ക്ഷാമം. സ്പെഷ്യാലിറ്റി മരുന്നുകള്‍ ഉള്‍പ്പെടെ 268 മരുന്നുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്. അതേസമയം, അടിയന്തര ആവശ്യമുള്ള മരുന്നുകള്‍ കാരുണ്യ വഴി വാങ്ങി നല്‍കിയിട്ടുണ്ടെന്ന് മെഡിക്കൽ കോര്‍പറേഷൻ അധികൃതർ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ അര്‍ബുദ രോഗത്തിനടക്കമുള്ള മരുന്നുകൾക്ക് ക്ഷാമം. സ്പെഷ്യാലിറ്റി മരുന്നുകള്‍ ഉള്‍പ്പെടെ 268 മരുന്നുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്. അതേസമയം അടിയന്തര ആവശ്യമുള്ള മരുന്നുകള്‍ കാരുണ്യ വഴി വാങ്ങി നല്‍കിയിട്ടുണ്ടെന്ന് മെഡിക്കൽ കോര്‍പറേഷൻ അധികൃതർ പറഞ്ഞു.

അര്‍ബുദ രോഗ മരുന്നുകള്‍ , വില കൂടിയ ആൻറിബയോട്ടിക്കായ മെറോ പെനം, ക്ലോക്സാസിലിൻ , ജെന്നി രോഗ ചികില്‍സക്കുള്ള ലെവിട്രസെറ്റാം, പക്ഷാഘാത ചികില്‍സയ്ക്കള്ള ആള്‍ട്ടിപ്ലേസ്, ഗര്‍ഭിണികളിൽ രക്തസമ്മര്‍ദം കൂടുന്പോള്‍ നല്‍കുന്ന മീഥെയ്ൽ ഡോപ, നേത്ര രോഗ ചികില്‍സക്കുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പടെ 268 മരുന്നുകള്‍ക്കാണ് ക്ഷാമം. ടെണ്ടര്‍ വിളിച്ചപ്പോൾ ഈ മരുന്നുകള്‍ നല്‍കാൻ തയാറായി ഒരു കമ്പനി പോലും എത്തിയില്ല. തുടര്‍ന്ന് 268 മരുന്നുകള്‍ക്കായി റീ ടെണ്ടർ നടത്തി. അതിലും കമ്പനികളൊന്നുമെത്തിയില്ല. ഇതോടെയാണ് മരുന്നുകള്‍ കിട്ടാതെയായത്. മരുന്ന് വിതരണം ചെയ്യുന്ന കന്പനികള്‍ക്ക് കൃത്യമായി പണം നല്‍കാത്തതിനാല്‍ പല പ്രമുഖ കന്പനികളും കോര്‍പറേഷന്‍റെ ടെണ്ടറില്‍ പങ്കെടുക്കുന്നില്ല. ഇതാണ് തിരിച്ചടിയായത്. അതേസമയം അടിന്തരമായി ആവശ്യമുള്ള 58 ഇനം മരുന്നുകൾ കാരുണ്യ ഫാര്‍മസി വഴി വാങ്ങിയിട്ടുണ്ടെന്നാണ് കോര്‍പറേഷൻറെ വിശദീകരണം.