ദുബായ്: എമിറേറ്റ്സ് വിമാന സർവീസ് ആർക്കും സൗജന്യ ടിക്കറ്റ് അനുവദിക്കുന്നില്ലെന്നും ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ അറിയിച്ചു. ‌‌33–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്സ് യാത്രക്കാർക്ക് രണ്ട് ടിക്കറ്റ് വീതം നൽകുന്നു എന്നാണ് ഒരു വ്യാജ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വാർത്ത. ഇത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതിനാലാണ് അധികൃതർ പ്രസ്താവന ഇറക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എമിറേറ്റ്സ് ഏറ്റവും മികച്ച വിമാനസർവീസാണെന്ന് നിങ്ങൾ‌ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നവർക്കാണ് ടിക്കറ്റുകൾ ലഭിക്കുകയെന്നും ഇനി ആകെ 196 ടിക്കറ്റുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും പറഞ്ഞാണ് വാർത്ത. ഇതേ തുടർന്ന് ആളുകൾ വ്യാപകമായി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. നേരത്തെയും ഇത്തരത്തിൽ സൗജന്യമുണ്ടെന്ന രീതിൽ വാർത്തകൾ പ്രചരിച്ചിട്ടുണ്ട്.