തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി കോട്ടുകാൽ എ പ്രഭാകരൻ നായർ അന്തരിച്ചു. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് പുലർച്ചയോടെയായിരുന്നു അന്ത്യം. കേന്ദ്ര സർക്കാർ താമ്രപത്രം നൽകി ആദരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് തവണ അതിയന്നൂർ ബ്ലോക്ക് പ്രസിഡന്റും നാല് തവണ കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചു. 
കോട്ടുകാൽ സർവീസ് സഹകരണ ബാങ്ക് , കോട്ടുകാൽ ഹയർ സെക്കന്ററി സ്കൂൾ , ആശുപത്രി തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്.