കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ പൂര്‍ണ തൃപ്തി അറിയിച്ച് ഫ്രഞ്ച് സംഘം. മെട്രോകളുടെ ചരിത്രത്തില്‍ ചിലവു കുറച്ച് നിര്‍മ്മിക്കുന്നവയില്‍ ഒന്നാണ് കൊച്ചി മെട്രോയെന്നും ഫ്രഞ്ച് സംഘം വിലയിരുത്തി.

കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍,ഫ്രഞ്ച് അംബാസിഡറടങ്ങിയ സംഘമാണ് കെഎംആര്‍എല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയത്. മെട്രോയുടെ രണ്ടാം ഘട്ടവികസനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിന്റെ പശ്ചാത്തലവുമുണ്ട്. മെട്രോയുടെ ഇതുവരെയുള്ള നിര്‍മാണത്തില്‍ തൃപ്തിയുണ്ട്. ചിലവ് കുറച്ച് നിര്‍മ്മിക്കുന്ന മെട്രോകളിലൊന്നാണ് കൊച്ചിയിലേത്. കാര്യങ്ങള്‍ ഈ രീതിതിയില്‍ മുന്നോട്ട് പോയാല്‍ ഉദ്ദേശിച്ച തുക നിര്‍മാണ പൂര്‍ത്തിയാകുമ്പോള്‍ ആവില്ലെന്നും ഫ്രഞ്ച് സംഘം വിലയിരുത്തി.

ഫ്രഞ്ച് വികസന ഏജന്‍സിയുടെ ദക്ഷിനേന്ത്യന്‍ റീജിയണല്‍ ഡയറക്ടര്‍ നിക്കോളാസ് ഫോര്‍ണാഷും,സംഘത്തിലുണ്ടായിരുന്നു. ഫ്രഞ്ച് വികസന ഏജന്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം വ്യാഴാഴിച്ച നടക്കാനിരിക്കുകയാണ്. മോട്രോയുടെ കാക്കനാട് റൂട്ടിനും, ഗതാഗതവികസനത്തിനും എഎഫ്ഡി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കളമശ്ശേരി സ്‌റ്റേഷനിലും സംഘം സന്ദര്‍ശനം നടത്തി.