തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെഡിക്കൽ ഫീസ് വർധനയിൽ വിദ്യാർഥികളുടെ ആശങ്ക സഭയിൽ അറിയിക്കുകയാണ് ചെയ്തത്.
മെഡിക്കൽ മാനേജ്മെന്‍റുകളുമായുള്ള ചർച്ചയ്ക്ക് സംസ്‌ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും നിയമസഭാ നടപടികൾ ബഹിഷ്കരിച്ചശേഷം പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതിനിടയില്‍ പ്രതിപക്ഷം ഇന്ന് സഭ ബഹിഷ്കരിച്ചു.
അതേസമയം, പ്രശ്നപരിഹാരത്തിനായി പാവപ്പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽക്കുന്ന പരിഗണിക്കാനുള്ള നീക്കത്തിലാണ് മാനേജ്മെന്‍റുകള്‍. മെറിറ്റ് സീറ്റിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന കാര്യം മാനേജ്മെന്റുകൾ ചർച്ച ചെയ്യുമെന്നാണ് വിവരം.
