കോഴിക്കോട്: വനിതാ മതിലുമായി ബന്ധപ്പെട്ട് എൻഎസ്എസും സർക്കാരിനെ എതിർക്കുന്ന എല്ലാവരും വീണ്ടുവിചാരം നടത്തണമെന്ന് ജി സുധാകരൻ. 

എൻഎസ്എസ് നവോത്ഥാന പാരമ്പര്യമുള്ള സംഘടനയാണ്. മന്നത്തടക്കം അതാണ് ഉയർത്തിപ്പിടിച്ചത്.  വനിതാ മതിലിന് ശേഷം രാഷ്ട്രീയ ദ്രുവീകരണമല്ല, സാംസ്കാരിക ദ്രുവീകരണമാണ് ഉണ്ടാവുക.