രാഞ്ജിയടക്കമുള്ളവര്‍  പന്തളം കൊട്ടാരത്തിൽ നടത്തിയ ​ഗൂഢാലോചനയുടെ ഫലമായാണ് അയ്യപ്പൻ കാട്ടിൽ പോയതെന്ന കാര്യം ആരും മറക്കരുത്. അയ്യപ്പനെ പുലി കൊല്ലണം എന്ന ​ഗൂഢലക്ഷ്യത്തോടെയാണ് കാട്ടിലേക്കയച്ചത്. 

ആലപ്പുഴ: ശബരിമല വിഷയത്തിൽ രാജകുടുംബത്തിനും തന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ക്ഷേത്രങ്ങളിൽ കൈക്കൂലി വാങ്ങുന്ന നിരവധി പേരുണ്ടെന്നും കോടികളാണ് ഇവരുണ്ടാക്കിയതെന്നും സുധാകരൻ പറഞ്ഞു. 

കമ്മ്യൂണിസ്റ്റുകാരല്ല അയപ്പനെ കാട്ടിലേക്കയച്ചത്. രാഞ്ജിയടക്കമുള്ളവര്‍ പന്തളം കൊട്ടാരത്തിൽ നടത്തിയ ​ഗൂഢാലോചനയുടെ ഫലമായാണ് അയ്യപ്പൻ കാട്ടിൽ പോയതെന്ന കാര്യം ആരും മറക്കരുത്. അയ്യപ്പനെ പുലി കൊല്ലണം എന്ന ​ഗൂഢലക്ഷ്യത്തോടെയാണ് കാട്ടിലേക്കയച്ചത്. 

അയ്യപ്പൻ പുലിയുമായി വന്നപ്പോ അയപ്പനെ എല്ലാരും തൊഴാൻ തുടങ്ങി. അയ്യപ്പനെ ദൈവമാക്കി. ഇതല്ലേ സത്യം,ആരും മറക്കണ്ട ഇതൊന്നും. പന്തളത്ത് ഒരുത്തൻ മുഖ്യമന്ത്രിയെക്കാളും വലുതാണെന്നാണ് പറയുന്നത്. തന്ത്രിമാർ വരുന്നതിന് മുമ്പ് ശബരിമല ക്ഷേത്രം അവിടെയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.